Nature

മൃതദേഹം വാടകവീട്ടിൽ കയറ്റാൻ വിസമ്മതിച്ചു;ഭര്‍ത്താവിന്റെ മൃതദേഹത്തിനൊപ്പം ഭാര്യ ശ്മശാനത്തില്‍ കഴിഞ്ഞത് ഒരു രാത്രി

ഡെറാഡൂണ്‍ : വാടക വീട്ടിൽ മൃതദേഹം കയറ്റാന്‍ വീട്ടുടമസ്ഥന്‍ സമ്മതിച്ചില്ല .ഭര്‍ത്താവിന്റെ മൃതദേഹത്തിനൊപ്പം ഭാര്യ ശ്മശാനത്തില്‍ കഴിഞ്ഞത് ഒരു രാത്രി. ഉത്തര്‍പ്രദേശ് സ്വദേശികളായ ഇവര്‍ ഉത്തരാഖണ്ഡില്‍ ഒരു വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

റൂര്‍ക്കിക്ക് സമീപമുള്ള ഒരു ഫാക്ടറിയിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത് . സലേംപുരിന് സമീപത്തുള്ള ഒരു വാടകവീട്ടില്‍ ആയിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി മഹേന്ദര്‍ സിംഗിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭാര്യയും വീട്ടുടമസ്ഥനും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.പക്ഷെ, ആശുപത്രിയില്‍ വച്ച്‌ മഹേന്ദര്‍ മരണപ്പെട്ടു .

എന്നാല്‍, മഹേന്ദറിന്റെ മരണത്തിനു പിന്നാലെ അന്തിമോപചാരങ്ങള്‍ക്കായി മൃതദേഹം വീട്ടില്‍ കയറ്റാന്‍ സമ്മതിക്കില്ലെന്ന് വീട്ടുടമസ്ഥന്‍ പറഞ്ഞു . ഇതിനെ തുടര്‍ന്ന് അവിടെ ഉണ്ടായിരുന്നരുടെ സഹായത്തോടെ മൃതദേഹം ഭാര്യ ശ്മശാനത്തില്‍ എത്തിച്ചു.തുടര്‍ന്ന്, വ്യാഴാഴ്ച രാവിലെ ബന്ധുക്കള്‍ എത്തുന്നതു വരെ ശ്മശാനത്തില്‍ ഭര്‍ത്താവിന്റെ മൃതദേഹത്തിന് ഭാര്യ കാവലിരിക്കുകയായിരുന്നു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.