Nature

നാദാപുരം ബി.എസ്.എഫ് ക്യാമ്പില്‍ 206 പേര്‍ക്ക് കോവിഡ് ബാധ 

കോഴിക്കോട് : നാദാപുരം ബി.എസ്.എഫ് ക്യാമ്പിൽ 206 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ഞൂറോളം പേർക്ക് നടത്തിയ ആന്റിജൻ പരിശോധനയിലാണ് 206 പേർക്ക് കോവിഡ് പോസിറ്റീവായത്.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരടക്കം നിരവധി പേർ ക്യാമ്പിൽ നിരീക്ഷണത്തിൽ കഴിഞ്ഞ് വരികയായിരുന്നു. ഇതിനിടെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 16 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ക്യാമ്പിലെ മറ്റുള്ളവർക്ക് കൂടി നടത്തിയ പരിശോധനയിലാണ്ബാക്കിയുള്ളവർക്കും രോഗം കണ്ടെത്തിയത് .

206 ആളുകൾക്ക് രോഗം വന്നതിന്റെ അടിസ്ഥാനത്തിൽ ക്യാമ്പ് തന്നെ ഒരു എഫ്.എൽ.ടി.സി ആക്കി മാറ്റി അവിടെ തന്നെ ചികിത്സ നടത്താനുള്ള സാധ്യതയാണുള്ളത്. ഗുരുതരമായ പ്രശ്നമുണ്ടെങ്കിൽ മാത്രം മെഡിക്കൽ കോളേജിലേക്കോ മറ്റോ മാറ്റാമെന്നും ധാരണയായിട്ടുണ്ട് .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.