ബംഗളൂരു : വടക്കന്‍ കര്‍ണാടക യെല്ലാപൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു . മുംബൈയില്‍നിന്ന് കാറില്‍ നാട്ടിലേക്ക് തിരിച്ച തൃപ്പൂണിത്തുറ സ്വദേശികളായ പത്മാക്ഷി അമ്മ (86), മക്കളായ ഹരീന്ദ്രനാഥ് നായര്‍ (62), രവീന്ദ്രനാഥ് നായര്‍ (58), രവീന്ദ്രനാഥിെന്റ ഭാര്യ പുഷ്പ ആര്. നായര്‍ (54) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
കഴിഞ്ഞദിവസം രാവിലെ ആറിനാണ് അപകടം . ഇവര്‍ സഞ്ചരിച്ച മാരുതി ഇഗ്നിസ് കാര്‍ േലാറിയുമായി കൂട്ടിയിടിക്കുകയായിരുന്നു . നാലുപേരും അപകടസ്ഥലത്തു വെച്ച് തന്നെ മരിച്ചു. കാര്‍ പൂര്‍ണമായി തകര്‍ന്നിട്ടുണ്ട് .
ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന രവീന്ദ്രനാഥ് നായരും ഭാര്യ പുഷ്പയും കാറില്‍ ഏതാനും ദിവസം മുമ്ബ് മുംൈബയിലെത്തി തങ്ങിയശേഷം പത്മാക്ഷി അമ്മയെയും ഹരീന്ദ്രനാഥിനെയും കൂട്ടി നാട്ടിലേക്ക് പുറപ്പെടുകയായിരുന്നു . അപകടവിവരമറിഞ്ഞ് ബന്ധുക്കള്‍ സ്ഥലത്തെത്തി . മൃതദേഹങ്ങള്‍ യെല്ലാപൂര്‍ ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് .
Comments are closed.