Nature

പാലത്തായി പീഡനക്കേസില്‍ നീതിക്കുവേണ്ടി ഇരയോടൊപ്പം നില്‍ക്കാത്ത മന്ത്രി കെ.കെ. ശൈലജയുടെ നടപടി ദുരൂഹം ;ലതികാ സുഭാഷ്

പാനൂര്‍ : പാലത്തായി പീഡനക്കേസില്‍ ബി.ജെ.പി നേതാവായ പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്താതെ കേസില്‍നിന്ന് രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുമ്പോള്‍ ഇരക്ക് നീതി ലഭ്യമാക്കാന്‍ ഇടപെടാത്ത ആരോഗ്യ ശിശുക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജയുടെ നടപടി ദുരൂഹമാണെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ്​ ലതികാ സുഭാഷ് .

പാലത്തായി പീഡന കേസില്‍ പ്രതിക്ക് ജാമ്യം ലഭിക്കാന്‍ സഹായിച്ചത് ആഭ്യന്തര വകുപ്പാണ്. കേസില്‍ പോക്സോ വകുപ്പ് ചേര്‍ക്കാതെ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ ഭാഗിക കുറ്റപത്രമാണിതെന്നും അന്വേഷണം പൂര്‍ത്തിയായാല്‍ പോക്സോ വകുപ്പ് ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പറഞ്ഞ പൊലീസ് പ്രതിക്കൊപ്പം ചേരുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത് . സര്‍ക്കാറിന്‍െറ നിഗൂഢ രാഷ്​ട്രീയ താല്‍പ്പര്യം കാരണം പല കേസുകളിലും കുറ്റവാളികള്‍ രക്ഷപ്പെടുന്ന അവസ്ഥയാണ് കേരളത്തിൽ ഉള്ളത് .

പിഞ്ചുകുട്ടികളെ വേട്ടയാടുന്ന നരാധമന്മാര്‍ക്ക് സ്വൈര്യവിഹാരം നടത്താനുള്ള സാഹചര്യമൊരുക്കുന്നത് ഭരണകൂടത്തിന്‍െറ മനഃസാക്ഷിയില്ലാത്ത സമീപനം മൂലമാണ്. പോക്സോ കേസുകളില്‍ സമഗ്രാന്വേഷണം നടത്തി വേട്ടക്കാരെ നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ തയാറാവണം . സാമൂഹ്യ ക്ഷേമ മന്ത്രിക്ക് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് കാണുമ്പോള്‍ ലജ്ജ തോന്നുന്നില്ലേ എന്നും സര്‍ക്കാര്‍ സംവിധാനങ്ങളുടെ കൃത്യവിലോപം കാരണം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയൊരുക്കുന്നതില്‍ വീഴ്ച വരുന്നത് കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്നും പാലത്തായിലെ ഇരയുടെ വീട് സന്ദര്‍ശിച്ചതിന് ശേഷം ലതികാ സുഭാഷ് പറഞ്ഞു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.