Nature

നിലാവുപോലെ സുന്ദരമായിരുന്നു അദ്ദേഹത്തിന്റെ സംഗീതം;മന്ത്രി എ കെ ബാല൯ 

തിരുവനന്തപുരം: പ്രശസ്ത ഗായകൻ എസ്. പി. ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി മന്ത്രി എകെ ബാല൯ . നിലാവുപോലെ സുന്ദരമായിരുന്നു അദ്ദേഹത്തിന്റെ സംഗീതം. അറുപതുകൾ മുതൽ അര നൂറ്റാണ്ടിലധികം അദ്ദേഹം നടത്തിയ സംഗീത സേവനം സിനിമയെ പുതിയ അനുഭൂതിതലത്തിലേക്കു എത്തിച്ചിട്ടുണ്ട് .

തമിഴില് എം ജി ആറിനും ശിവാജിഗണേശനും ലഭിച്ച താരപരിവേഷത്തിനു പിന്നില് എസ്പിബിയുടെ ഹൃദയഹാരിയായ സംഗീതവുമുണ്ട് . ശാസ്ത്രീയ സംഗീതത്തിന്റെ അടിത്തറയില്ലാതെ അദ്ദേഹം പാടിയ ഗാനങ്ങളാണ് ‘ശങ്കരാഭരണം ‘ സിനിമയെ ശാസ്ത്രീയസംഗീത പ്രചാരണത്തിനുള്ള ഏറ്റവും മികച്ച ഉപാധിയാക്കി എണ്പതുകളില് മാറ്റിയത് . അറുപതുകളില് തന്നെ ‘കടല്പ്പാലം’ എന്ന സിനിമയില് അദ്ദേഹം പാടിയ ‘ഈ കടലും മറുകടലും’ എന്ന പാട്ടിലൂടെ മലയാളികള്ക്ക് സുപരിചിതനായിരുന്നു അദ്ദേഹം .

തമിഴ്, തെലുങ്ക് സിനിമകളുടെ വിജയ ചേരുവകളില് ഏറെക്കാലം എസ് പി ബി ഒരു പ്രധാന ഘടകമായി നിലനിന്നു. 16 ഇന്ത്യന് ഭാഷകളിലായി 40000 ത്തോളം ഗാനങ്ങള് അദ്ദേഹം റെക്കോഡ് ചെയ്തുവെന്നത് ആ രംഗത്ത് വലിയൊരു അത്ഭുതമാണ്. ആയുഷ്കാലം മുഴുവന് നിറഞ്ഞുനിന്ന സംഗീതമെന്നു പറയാം. ഏറ്റവും കൂടുതല് ഗാനങ്ങള് റെക്കോഡ് ചെയ്ത പിന്നണി ഗായകനെന്ന ഗിന്നസ് റെക്കോഡ് അദ്ദേഹത്തിന്റേതായുണ്ട്. ഒറ്റ ദിവസം 21 ഗാനങ്ങള് റെക്കോഡ് ചെയ്ത അത്ഭുതവും അദ്ദേഹത്തിന്റെ പേരിലാണ്.

മൂന്ന് തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു. അദ്ദേഹത്തിന്റെ ഗാനങ്ങള് കാലത്തെ അതിജീവിച്ച്‌ അനശ്വരമാകും. മലയാളികള്ക്ക് ഏറെ സ്നേഹവാത്സല്യങ്ങളുള്ള ആ മഹാ കലാകാരന്റെ ഓര്മ്മയ്ക്ക് മുന്നില് ആദരാഞ്ജലി അര്പ്പിക്കുന്നു . കുടുംബാംഗങ്ങളുടെ ദുഃഖത്തില് പങ്കുചേരുന്നുവെന്നും മന്ത്രി എ കെ ബാല൯ പറഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.