Nature

‘ക്രിക്കറ്റിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കരുത്’;ഗവാസ്‌കറുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച്‌ അനുഷ്‌ക

ഐപിഎല്‍ കമന്‍്ററിക്കിടെ ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിയുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയ മുന്‍ ദേശീയ താരം സുനില്‍ ഗവാസ്കറിനെതിരെ പ്രതികരിച്ച് നടി അനുഷ്ക ശര്‍മ്മ രംഗത്ത് . ക്രിക്കറ്റിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കരുത് എന്ന് അനുഷ്ക പറഞ്ഞു. തന്‍്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഇന്ത്യന്‍ ഇതിഹാസ താരത്തിനെതിരെ രംഗത്തെത്തിയത് . 

“ഭര്‍ത്താവിന്‍്റെ ഗെയിമുമായി ബന്ധപ്പെട്ട് ഭാര്യയെ കുറ്റപ്പെടുത്തിയത് എന്തിനാണ്? മുന്‍ വര്‍ഷങ്ങളില്‍ കമന്‍്ററി പറയുന്നതിനിടെ താങ്കള്‍ മറ്റ് ക്രിക്കറ്റര്‍മാരുടെ സ്വകാര്യ ജീവിതത്തെ മാനിച്ചിരുന്നു എന്ന് എനിക്കറിയാം. ഞങ്ങളും അതേ അളവില്‍ ബഹുമാനം അര്‍ഹിക്കുന്നവരാണെന്ന് താങ്കള്‍ കരുതുന്നില്ലേ? 2020 ആയിട്ടും എന്‍്റെ കാര്യങ്ങള്‍ക്ക് മാറ്റമില്ല. ഇപ്പോഴും എന്നെ എന്തിനാണ് നിങ്ങള്‍ ക്രിക്കറ്റിലേക്ക് വലിച്ചിഴക്കുന്നത്?”- തന്‍്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ അനുഷ്ക കുറിച്ചു.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു ഗവാസ്കറുടെ വിവാദ പ്രസ്താവന . “ലോക്ക്ഡൗണില്‍ അനുഷ്ക ശര്‍മ്മ എറിഞ്ഞ പന്തുകളില്‍ മാത്രമാണ് കോലി പരിശീലിച്ചത് . ഞാന്‍ ആ വിഡിയോ കണ്ടതാണ്.”- വിന്‍ഡീസ് പേസര്‍ ഷെല്‍ഡന്‍ കോട്രല്‍ എറിഞ്ഞ മൂന്നാം ഓവറിനിടെ ഗവാസ്കര്‍ പറഞ്ഞു .

അനുഷ്ക ശര്‍മ്മ പന്തെറിയുന്നതും കോലി ബാറ്റ് ചെയ്യുന്നതുമായ ഒരു വിഡിയോ കുറച്ച്‌ നാളുകള്‍ക്കു മുന്‍പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ വിഡിയോയുടെ അടിസ്ഥാനത്തിലായിരുന്നു ഗവാസ്കറുടെ കമന്‍്ററി.

 

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.