Nature

മേഘാലയയിൽ കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിൽ; ഒരു മരണം, അഞ്ച് പേരെ കാണാതായി

ഷില്ലോങ്: മേഘാലയയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. അപകടത്തിൽ അഞ്ച് പേരെ കാണാതാവുകയും ചെയ്‌തു. ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിൽ ഇന്ന് രാവിലെ ആറ് മണിയോടെയാണ് പ്രദേശത്തെ വീടുകളുടെ മുകളിലേക്ക് മണ്ണിടിഞ്ഞുവീണത്.

പൊലീസ് ഉദ്യോഗസ്ഥരും ഹോം ഗാർഡ് ഉദ്യോഗസ്ഥരും സംയുക്തമായി രക്ഷാപ്രവർത്തനം നടത്തുന്നുണ്ടന്ന് ഈസ്റ്റ് ഖാസി ഹിൽസ് ജില്ലാ എസ്‌പി സിൽ‌വെസ്റ്റർ നോങ്‌റ്റ്ഞ്ചർ പറഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.