Times Kerala

സാക്ഷികൾക്ക് എതിരെ പരസ്യ പ്രസ്താവന..;ദിലീപിന്റെ പരാതിയിൽ റിമ, പാർവതി, രേവതി, ആഷിക്ക് അബു തുടങ്ങിയവർക്ക് എതിരെ കോടതി നോട്ടീസ്

 
സാക്ഷികൾക്ക് എതിരെ പരസ്യ പ്രസ്താവന..;ദിലീപിന്റെ പരാതിയിൽ റിമ, പാർവതി, രേവതി, ആഷിക്ക് അബു തുടങ്ങിയവർക്ക് എതിരെ കോടതി നോട്ടീസ്

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിന്റെ പരാതിയിൽ സംവിധായകൻ ആഷിക്ക് അബു നടിമാരായ റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, പാർവതി തിരുവോത്ത്, രേവതി തുടങ്ങിയവർക്കെതിരെയാണ് കോടതി നോട്ടീസ്. കേസിന്റെ വിചാരണ സംബന്ധിച്ച് മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യരുതെന്ന് ഉത്തരവുണ്ടായിരുന്നെന്നും നടപടി ക്രമങ്ങൾ പരസ്യപ്പെടുത്തരുതെന്നും വിചാരണ കോടതി പറഞ്ഞിരുന്നെന്നും എന്നാൽ ഇവർ സോഷ്യൽ മീഡിയയിലൂടെ കോടതി നടപടിക്രമം പ്രചരിപ്പിച്ചെന്നുമാണ് ദിലീപിന്റെ പരാതിയിൽ പറയുന്നത്.

സിനിമാപ്രവർത്തകരുടേത് കോടതിയലക്ഷ്യമാണെന്നും ദിലീപിന്റെ പരാതിയിൽ പറയുന്നു. നേരത്തെ റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, രേവതി, ആഷിക്ക് അബു,പാർവതി തുടങ്ങി നിരവധി പേർ കേസിലെ സാക്ഷികളുടെ മൊഴിമാറ്റത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. ഇതാണ് ദിലീപിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കേസിൽ നിന്ന് സാക്ഷികളായ സിദ്ധീഖും ഭാമയും ബിന്ദു പണിക്കരും ഇടവേള ബാബുവും അടക്കമുള്ളവർ കൂറുമാറിയിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ സുഹൃത്ത് കൂടിയായ ഭാമയുടെ മൊഴിമാറ്റമാണ് കൂടുതൽ പേരെയും ഞെട്ടിച്ചത്.

Related Topics

Share this story