ന്യൂഡൽഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ രാജ്യത്തെ കര്‍ഷകരെ അടിമകളാക്കുമെന്ന് ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാർലമെൻ്റ് പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് രാഹുല്‍ ട്വിറ്ററിൽ കുറിച്ചത്.
അതേസമയം, കാര്‍ഷിക ബില്ലിനെ എതിര്‍ത്ത് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പുരോഗമിക്കുകയാണ്. ഓള് ഇന്ത്യാ കിസാന്‍ സംഘ് കോര്‍ഡിനേഷന്‍ കമ്മിറ്റി, ആള് ഇന്ത്യാ കിസാന്‍ മഹാസംഘ്, ഭാരത് കിസാന്‍ യൂണിയന് എന്നീ കര്‍ഷക സംഘടനകളാണ് ഇന്ന് ദേശീയ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കൂടാതെ, കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷ സംഘടനകളും പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
Comments are closed.