ഡൽഹി: ലോക്സഭയിലും, രാജ്യസഭയിലും പാസാക്കിയ കാര്‍ഷികപരിഷ്‌ക്കരണ ബില്ലുകള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകസംഘടനകള്‍ നടത്തുന്ന പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധങ്ങളുടെ ഭാഗമായി സംയുക്ത സമരസമിതി പ്രഖ്യാപിച്ച ഭാരത് ബന്ദ് പഞ്ചാബിലും ഹരിയാനയിലും ശക്മായി തുടരുന്നു. ബന്ദിന്റെ ഭാഗമായി പഞ്ചാബിലും ഹരിയാനയിലും ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. പഞ്ചാബില്‍ ഒമ്പത് ട്രെയിനുകളും ഹരിയാനയില്‍ 13 സര്‍വ്വീസുകളുമാണ് റദ്ദാക്കിയത്. ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി, ആള്‍ ഇന്ത്യ കിസാന്‍ മഹാസംഘ്, ഭാരതീയ കിസാന്‍ യൂണിയന്‍ തുടങ്ങിയ കര്‍ഷക സംഘടനകള്‍ സംയുക്തമായാണ് ബന്ദ് ആഹ്വാനം ചെയ്തത്.
കര്‍ഷകപ്രതിഷേധം ആളിപ്പടരുന്നു; ഭാരത് ബന്ദ് ശക്തം; ഹൈവേകള്‍ അടച്ചുപൂട്ടി; ട്രെയിനുകള്‍ റദ്ദാക്കി
You might also like
Comments are closed.