ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിൽ ഇന്ത്യാ- ചൈന സൈനികർ തമ്മിൽ ജൂൺ 15നുണ്ടായ സംഘർഷത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടതായി ചൈന. മോൾഡോയിൽ ഇരുരാരാജ്യങ്ങളും തമ്മിൽ ഈ ആഴ്ച നടന്ന സൈനിക- നയതന്ത്രതല ചർച്ചയിലാണ് ചൈന ഇക്കാര്യം അറിയിച്ചത്.
സംഘർഷം ഉണ്ടായതിന് ശേഷം ഇതാദ്യമായാണ് ചൈന കൊല്ലപ്പെട്ട തങ്ങളുടെ സൈനികരുടെ എണ്ണത്തേപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവിടുന്നത്. ഏറ്റുമുട്ടലിൽ ഒരു ചൈനീസ് കമാൻഡിങ് ഓഫീസർ കൊല്ലപ്പെട്ട വിവരം മുമ്പ് ചൈന സമ്മതിച്ചിരുന്നു.
അതേസമയം ചൈന പറഞ്ഞതിനേക്കാൾ ഇരട്ടിയിലധികം ആളുകൾ കൊല്ലപ്പെട്ടിരിക്കാമെന്നാണ് റിപ്പോർട്ട്. ചൈന അഞ്ചുപേർ കൊല്ലപ്പെട്ടുവെന്ന് പറഞ്ഞാൽ മൂന്നിരട്ടി ആയിരിക്കാമെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
Comments are closed.