Times Kerala

എന്നെ കാക്കുന്ന ഒരു കാവല്‍ മാലാഖയുണ്ട്..;നടി ഭാവന

 
എന്നെ കാക്കുന്ന ഒരു കാവല്‍ മാലാഖയുണ്ട്..;നടി ഭാവന

മലയാളികളുടെ പ്രിയങ്കരിയാണ് ഭാവന. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി താരം നല്‍കിയത് തന്നെ കാക്കുന്ന ഒരു കാവല്‍ മാലാഖയെ കുറിച്ചായിരുന്നു. മറ്റാരുമല്ല അകാലത്തില്‍ വിട്ടുപിരിഞ്ഞ തന്റെ അച്ഛനെ കുറിച്ചായിരുന്നു ഭാവനയുടെ പോസ്റ്റ്. അച്ഛന്‍ ജീവിതത്തില്‍ നിന്നും വിട്ടുപോയിട്ട് അഞ്ച് വര്‍ഷം തികയുന്ന ദിവസമായിരുന്നു അത്.

‘എന്നെ കാക്കുന്ന ഒരു കാവല്‍ മാലാഖയുണ്ട് അദ്ദേഹത്തെ ഞാന്‍ അച്ഛന്‍ എന്ന് വിളിക്കുന്നു. അച്ഛനൊപ്പമില്ലാത്ത അഞ്ച് വര്‍ഷം’ എന്നായിരുന്നു ഭാവന കുറിച്ചത്.

Related Topics

Share this story