Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കും; അതിർത്തി സംഘർഷത്തിൽ ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യ

ന്യൂഡൽഹി: ലഡാക്ക് അതിർത്തി സംഘർഷത്തിൽ ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകി ഇന്ത്യ. ഇനി പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ ചൈനയ്ക്ക് താക്കീത്  നൽകി.

അതിർത്തി സംഘർഷം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ആറാമത് കമാൻഡർ തല ചർച്ചകൾക്ക് ശേഷവും ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണകൾ ചൈന ലംഘിക്കുകയാണെന്ന് ഇന്ത്യ വിമർശിച്ചു.  ഗൽവാൻ സംഘർഷത്തിന് ശേഷം അതിർത്തിയിൽ ഇന്ത്യയും ചൈനയും വൻതോതിലുള്ള സൈനികവിന്യാസമാണ്  നടത്തിയത്. അതിർത്തിയിൽ നിന്നും സൈനികരെ പിൻവലിക്കാനായി ഇരുരാജ്യങ്ങളും സൈനിക തലത്തിലും സർക്കാർ തലത്തിലും ചർച്ചകൾ നടത്തിയെങ്കിലും ഒന്നും തന്നെ ഫലം കണ്ടിട്ടില്ല.

You might also like

Comments are closed.