Times Kerala

പെണ്‍കുട്ടികളുടെ അടുത്തേക്ക് വിളിച്ചത് പുറത്ത് ചിലന്തിവല പറ്റിയിരിക്കുന്നു എന്ന് തെറ്റിദ്ധരിപ്പിച്ച്‌, പിന്നാലെ പീഡന ശ്രമം: 42കാരന്‍ അറസ്റ്റില്‍

 
പെണ്‍കുട്ടികളുടെ അടുത്തേക്ക് വിളിച്ചത് പുറത്ത് ചിലന്തിവല പറ്റിയിരിക്കുന്നു എന്ന് തെറ്റിദ്ധരിപ്പിച്ച്‌, പിന്നാലെ പീഡന ശ്രമം: 42കാരന്‍ അറസ്റ്റില്‍

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വഴിയിൽ തടഞ്ഞു നിർത്തി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ 42കാരൻ അറസ്റ്റിൽ. വയക്കല്‍ കുന്നത്ത് പുത്തന്‍ വീട്ടില്‍ സജീവനാണ്പിടിയിലായത്. കഴിഞ്ഞ ഞായറാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
രാവിലെ 10.30ഓടെ കടയിലേക്ക് പോയ പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാരെ പ്രതി വഴിയില്‍ തടഞ്ഞുനിര്‍ത്തി ഉപദ്രവിക്കുകയായിരുന്നു.പെണ്‍കുട്ടികളുടെ പുറത്ത് ചിലന്തിവല പറ്റിയിരിക്കുന്നു എന്ന് തെറ്റിദ്ധരിപ്പിച്ച്‌ അവരെ അടുത്തേക്ക് വിളിച്ചു വരുത്തി പീഡനത്തിന് വിധേയമാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച സജീവനെ കിലോമീറ്ററോളം പിന്തുടര്‍ന്നാണ് പൊലീസ് പിടികൂടിയത്. ഇതിനിടെ പൊലീസ് ഉദ്യോഗസ്ഥരെ കടിച്ചു മുറിവേല്‍പ്പില്‍പ്പിക്കാനും സജീവൻ ശ്രമിച്ചു.ലഹരി വിരുദ്ധ സ്‌ക്വാഡ് എസ്.ഐ രഞ്ജു, അനില്‍കുമാര്‍, ശിവശങ്കരപ്പിള്ള, സജി ജോണ്‍, രാധാകൃഷ്‌ണ പിള്ള, അജയകുമാര്‍, ആഷിര്‍ കോഹൂര്‍, ആദര്‍ശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Topics

Share this story