ശ്രീനഗർ: ജമ്മുകാശ്മീരിലെ ഷോപ്പിയാനില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥർക്ക് നേരെ ഭീകരാക്രമണം. ഷോപ്പിയാനിലെ മിനി സെക്രട്ടേറിയറ്റിന്റെ സുരക്ഷാചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
ആക്രമണത്തിൽ ആളപായമോ പരിക്കോ ഇല്ലെന്ന് ജമ്മുകാശ്മീർ പോലീസ് അറിയിച്ചു. സുരക്ഷാഉദ്യോഗസ്ഥര്‍ പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്.
അതേസമയം, കാശ്മീരിലെ ബുഡ്ഗാമില് ഭീകരുമായുണ്ടായ ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് ജവാൻ വീരമൃത്യു വരിച്ചു. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ എന്‍.സി. ബഡോലിയാണ് മരിച്ചത്.
Comments are closed.