
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 58 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,052 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 58,18,571 ആയി.
24 മണിക്കൂറിനിടെ 1,141 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 92,290 ആയി ഉയർന്നു.
രാജ്യത്ത് നിലവിൽ 9,70,116 പേർ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലാണ്. കോവിഡ് ബാധിച്ച 47,56,165 പേര് രോഗത്തിൽ നിന്ന് മുക്തി നേടി.
കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്തെ പ്രതിദിന പരിശോധനകളും വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13.80 ലക്ഷം കോവിഡ് പരിശോധനകളാണ് നടത്തിയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Comments are closed.