Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവിന്​ 13 വര്‍ഷം തടവ്

പാലക്കാട്: പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിന്​ 13 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി ​. അഗളി നെല്ലിപ്പതി പാപ്പാത്തി കോളനിയിലെ രാജനെയാണ് (രാമകൃഷ്ണന്‍ -37) 13 വര്‍ഷത്തെ കഠിനതടവിനും 60,000 രൂപ പിഴ അടക്കാനും പിഴ അടക്കാത്ത പക്ഷം ഒരുവര്‍ഷം അധിക തടവിനും ശിക്ഷിച്ചത്.

2010 ജൂ​ൈല 27നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത് . 16 വയസ്സുള്ള ആദിവാസി പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച്‌ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ് . ഡിവൈ.എസ്.പി മാത്യു എക്സല്‍ ആണ് കോടതിയില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചത്. പാലക്കാട് ഫസ്​റ്റ്​ അഡീഷനല്‍ സെഷന്‍സ് ജഡജി എസ്. മുരളീകൃഷ്ണനാണ് ശിക്ഷ വിധിച്ചത്.

You might also like

Comments are closed.