തിരുവനന്തപുരം : തിരുവനന്തപുരം-ചെന്നൈ മെയില്‍ തിങ്കളാഴ്ച മുതല്‍ സർവീസ് നടത്തും . കൊവിഡ് ലോക്ക്ഡൗണിനുശേഷം ഇതാദ്യമായാണ് സര്‍വീസ് വീണ്ടും ആരംഭിക്കുന്നത്. സ്പെഷ്യല്‍ ട്രെയിനായി പ്രതിദിന സര്‍വീസ് ഞായറാഴ്ച ചെന്നൈയില്‍ നിന്ന് ആരംഭിക്കാനും തീരുമാനമായി .
ജൂണ്‍ ഒന്നിന് ജനശതാബ്ദിയും മുംബൈ-ഡല്‍ഹി സ്പെഷ്യല്‍ ട്രെയിനുകളും കേരളത്തില്‍ നിന്ന് സർവീസ് നടത്തിയുന്നു .
തമിഴ്നാട്ടില്‍ സര്‍വീസുകള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ചെന്നൈയില്‍നിന്ന് തിരുവനന്തപുരത്തേക്കും മംഗലാപുരത്തേക്കും സ്പെഷല്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകള്‍ എല്ലാ ദിവസവും ഓടിക്കാന്‍ തീരുമാനിച്ചത്.
Comments are closed.