Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കടൽക്കയറ്റത്തിന് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യവുമായി ചെല്ലാനം നിവസികൾ

കൊച്ചി :കടൽകയറ്റ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് ചെല്ലാനം ജനകീയ വേദിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരം 333 ദിവസം പിന്നിട്ടു.ഈ സാഹചര്യത്തിലാണ് സ്ത്രീകളടക്കം തീരദേശവാസികൾ കടലിലിറങ്ങി പ്രതിഷേധിച്ചത്. ശക്തമായ പുലിമുട്ടുകളും കടൽ ഭിത്തിയും നിർമ്മിക്കണം എന്നാണ് ഇവരുടെ ആവശ്യം.സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതി പ്രായോഗികമല്ല .

കോവിഡ് കാലത്ത് കടൽകയറ്റം കൂടി ശക്തമായതോടെ ഇരട്ടി ദുരിതത്തിലായിരുന്നു തീരദേശവാസികളുടെ ജീവിതം.പലരുടെയും വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കടൽകയറ്റം തടയാൻ മണൽ നിറച്ച ചാക്കുകൾ ആണ് തീരത്ത് നിരത്തുന്നത്. ശക്തമായ തിരമാലകളെ തടയാൻ ഇത് കൊണ്ട് കഴിയില്ല.ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ ശക്തമായ സമര പരിപാടിയുമായി മുന്നോട്ട് നീങ്ങാൻ തന്നെയാണ് തീരദേശവാസികളുടെ തീരുമാനം.

You might also like

Comments are closed.