Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

പഞ്ചായത്ത് പുറത്ത് വിട്ട സമ്മതപത്രം വ്യാജമെന്ന് അഭിജിത്ത്; കുറിപ്പ്

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് കോവിഡ് പരിശോധനക്ക് ആള്‍മാറാട്ടം നടത്തിയെന്നതിന്റെ രേഖ പുറത്ത്. അഭി എം.കെ എന്നെഴുതിയ സമ്മതപത്രം പോത്തന്‍കോട് പഞ്ചായത്താണ് പുറത്തുവിട്ടത്. കോവിഡാണെന്ന് സ്ഥിരീകരിച്ചെങ്കിലും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനാണ് താല്പര്യമെന്ന് സമ്മതപത്രത്തില്‍ പറയുന്നു. ഒപ്പ് വ്യാജമാണോ എന്നറിയാന്‍ കയ്യക്ഷരം പൊലീസ് പരിശോധിക്കും. എന്നാല്‍ സമ്മതപത്രം വ്യാജമെന്ന് അഭിജിത്ത് ഫേസ്ബുക്കില്‍ പ്രതികരിച്ചു. ആര്‍ക്കും സമ്മതപത്രം നല്‍കിയിട്ടില്ലെന്നും തന്റയോ സുഹൃത്ത് ബാഹുലിന്റെ കൈയക്ഷരമല്ല സമ്മതപത്രത്തിലുള്ളതെന്നും അഭിജിത്ത് പറഞ്ഞു.

‘കോവിഡിന്റെ മറവില്‍ സർക്കാർ രാഷ്ട്രീയപക തീർക്കുന്നുവെന്ന് അഭിജിത്ത് പ്രതികരിച്ചു. . കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. വേഷം മാറിയല്ല കോവിഡ് ടെസ്റ്റിന് പോയത്. ഒരു വ്യാജരേഖയും നല്‍കിയിട്ടില്ലെന്നും അഭിജിത്ത് വ്യക്തമാക്കി.

അഭിജിത്ത് ഫെയ്സ്ബുക്കിലിട്ട കുറിപ്പ്

സുഹൃത്തുക്കളേ,

ഞാൻ നൽകിയതെന്ന പേരിൽ സോഷ്യൽ മീഡിയയിലും, ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന സമ്മതപത്രമാണ് ചുവടെ. ഞാനോ സഹപ്രവർത്തകൻ ബാഹുലോ കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു സമ്മതപത്രം ആർക്കും നൽകിയിട്ടില്ല. മാത്രവുമല്ല എൻ്റെയോ, ബാഹുലിൻ്റെയോ കൈയ്യക്ഷരമോ, ഒപ്പോ ഇങ്ങനെയല്ല. പിന്നെ ആർക്കു വേണ്ടിയാണ്,എന്തിന് വേണ്ടിയാണ് ഇങ്ങനൊരു കള്ളപ്രചരണം നടത്തുന്നത്?

ശരിയാണ്, എനിക്ക് കോവിഡ് പോസിറ്റീവാണ്. അതിന് കഴിഞ്ഞ 24 മണിക്കൂറായി നിങ്ങൾ ഒരുപാട് വേട്ടയാടി. ഇന്ന് വ്യാജ കത്തിൻ്റെ പേരിൽ വ്യാജ പ്രചരണം നടത്തുന്നവർ നാളെ ഒരുപക്ഷേ എൻ്റെ പേരിൽ വ്യാജ ഐ.ഡി കാർഡുകൾ വരെ ഉണ്ടാക്കിയേക്കാം. ഇത്തരക്കാർക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം.

രാഷട്രീയമായ ഇത്തരം നീചപ്രവർത്തനങ്ങൾ നിങ്ങളിൽനിന്ന് ആദ്യമായല്ല എനിയ്ക്കേറ്റുവാങ്ങേണ്ടി വരുന്നത്. അപ്പോഴൊന്നും തളരാതെ മുന്നോട്ടു വന്നത് കൂടെ എൻ്റെ പ്രസ്ഥാനവും, സഹപ്രവർത്തകരും, സുഹൃത്തുക്കളും ഉള്ളതുകൊണ്ടാണ്. പറഞ്ഞല്ലോ ഞാൻ കോവിഡ് രോഗം പിടിപെട്ട് ചികിത്സയിൽ ആണ്‌, എങ്കിലും നാളിതുവരെ കടന്നുവന്ന അതേ കരുത്തിൽ ഈ കുപ്രചരണങ്ങളെയും നേരിടും.

You might also like

Comments are closed.