Times Kerala

ജയില്‍മോചിതയാകുന്ന വിശദാംശങ്ങള്‍ ആര്‍ക്കും നല്‍കരുത്:നിർദേശവുമായി ശശികല

 
ജയില്‍മോചിതയാകുന്ന വിശദാംശങ്ങള്‍ ആര്‍ക്കും നല്‍കരുത്:നിർദേശവുമായി ശശികല

ചെന്നൈ: താന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നതിന്‍റെ വിശദാംശങ്ങള്‍ ആര്‍ക്കും നല്‍കരുതെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികല അധികൃതര്‍ക്ക് കത്ത് നല്‍കി. വിവരാവകാശ നിയമപ്രകാരം ആരും താന്‍ മോചിതയാകുന്നതിന്‍റെ തിയതിയോ സമയമോ അറിയാന്‍ പാടില്ലെന്നാണ് പരപ്പന അഗ്രഹാര ജയില്‍ അധികൃതര്‍ക്ക് നല്‍കിയ കത്തില്‍ ശശികല ആവശ്യപ്പെട്ടിരിക്കുന്നത്.

‘രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്കും ജനശ്രദ്ധ തേടുന്നതിനും വേണ്ടി ചിലര്‍ ഞാന്‍ ജയില്‍മോചിതയാകുന്ന സമയം അറിയാനായി അപേക്ഷ സമര്‍പ്പിക്കുന്നുണ്ട്. ഇത് എനിക്ക് നേരെയുള്ള രാഷ്ട്രീയ പകപോക്കലിന് വേണ്ടിയാണെന്നും എന്‍റെ മോചനത്തെ ഇത്സങ്കീർണമാകുമെന്നും അവർ അഭിപ്രായപ്പെട്ടു.വേദ് പ്രകാശ് ആര്യവ്‌സ് കേസ് വിധി ചൂണ്ടിക്കാട്ടിയാണ് ശശികലയുടെ പ്രസ്താവന.

Related Topics

Share this story