Times Kerala

കാല്‍പാദം സുന്ദരമാവണം…

 
കാല്‍പാദം സുന്ദരമാവണം…

മുഖം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആകര്‍ഷണീയമായ ഭാഗമാണ് പാദം. ടൈറ്റ് ജീന്‍സോ മിയും ടോപ്പും വേഷമേതായാലും പാദം ഏറെ ശ്രദ്ധേയമായ ഭാഗമാണെന്ന് പറയാതെ വയ്യ. എന്നാല്‍ സൗന്ദര്യമില്ലാത്ത പാദം പലര്‍ക്കം പ്രശ്‌നമാകാറുണ്ട്. വിണ്ടുകീറല്‍, പേശിവേദന. കാല്‍കഴപ്പ്, ചൊറിച്ചില്‍ ഇങ്ങനെ പലവിധ പ്രശ്‌നങ്ങളാല്‍ കാലുകള്‍ യുവതികള്‍ക്ക് ഭാരമായി മാറിയിരിക്കുകയാണ്. എന്നാല്‍ പലപ്പോഴും വില്ലനാവുക ചെരിപ്പുകളാണ്. സ്വന്തം പാദത്തിനു യോജിക്കുന്ന ചെരിപ്പുകളല്ല ഇടുന്നതെങ്കില്‍ പ്രശ്‌നങ്ങള്‍ സ്വാഭാവികമാണ്. കാലാവസ്ഥ, പാദത്തിന്റെ വലിപ്പം, കാലിന്റെ ആകൃതി ഇവ്ക്കിണങ്ങുന്ന ചെരിപ്പാണ് വാങ്ങുന്നതെങ്കില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാവുന്നതേയുള്ളു.

പരന്ന കാലുകള്‍ക്ക് ധാരാളം സ്ട്രാപ്പുള്ള ചെരിപ്പു വേണ്ട. പാദത്തിനു കുറുകെ ക്രോസ് ആയി സ്ട്രാപ് ഉള്ളവ കാലിന്റെ അമിതവലിപ്പം കുറച്ചു കാണിക്കും. കടുപ്പമുള്ള സ്ട്രാപ്പ്, വായുസഞ്ചാരം കുറഞ്ഞവ എന്നീ ചെരിപ്പുകള്‍ ദീര്‍ഘനേരം അണിയരുത്. സാരിക്കും ചുരിദാറിനുമൊപ്പം ഹീലുള്ള ചെരിപ്പുതന്നെ അണിയണം. എന്നാലേ നടപ്പ് താളാത്മകമാകൂ. പൊക്കം കുറഞ്ഞവര്‍ വീതി കൂടിയ സ്ട്രാപ് ഒഴിവാക്കണം. പോയിന്റഡ് ഹീല്‍സിനു പകരം ഫ്‌ലാറ്റ് ഹീല്‍സ് ഉപയോഗിക്കാം. കാലാവസ്ഥയ്ക്ക് അനുയോജിച്ചു വേണം ചെരിപ്പു തെരഞ്ഞെടുക്കാന്‍.

മഴക്കാലത്ത് കാലിലെ ചര്‍മ്മം വരളാതിരിക്കാന്‍ നല്ലത് പാദം പൊതിയുന്ന ഷൂവാണ്. വിണ്ടുകീറല്‍ തടയാന്‍ ഇതാകും ഉത്തമം. ദിവസവും ഉറങ്ങുംമുമ്പ് കാലുകള്‍ വാസ്ലിനോ എണ്ണയോ ഉപയോഗിച്ച് മസാജ് ചെയ്യണം. ഒരേ ചെരിപ്പ് സ്ഥിരമായി ഉപയോഗിക്കാതെ മാറിമാറി ഉപയോഗിച്ചാല്‍ കാലില്‍ തഴമ്പ്, പാടുകള്‍ എന്നിവ ഒഴിവാക്കാം. മാസത്തില്‍ ഒരിക്കല്‍ പെഡിക്യൂര്‍ ചെയ്യാം.നാരങ്ങാത്തൊലി കൊണ്ട് കാലില്‍ ഉരസുന്നത് കാലിലെ താല്‍ക്കാലിക നിറംമാറ്റം തടയും. മടികൂടാതെ ഇക്കാര്യങ്ങള്‍ ചെയ്താല്‍ സൗന്ദയമുള്ള പാദം നിങ്ങള്‍ക്കും സന്തമാകും….

Related Topics

Share this story