Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കശ്മീരില്‍ യുവ അഭിഭാഷകനെ ഭീകരര്‍ വെടിവെച്ചു കൊന്നു

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ യുവ അഭിഭാഷകനെ ഭീകരര്‍ വെടിവെച്ചു കൊന്നു. ബാബര്‍ ഖദ്രിയെയാണ് ഭീകരര്‍ വെടിവെച്ചു കൊന്നത്. ശ്രീനഗറിലെ ഹവാല്‍ മേഖലയിലായിരുന്നു സംഭവം. ആയുധ ധാരികളായ ഭീകരര്‍ ബാബര്‍ ഖദ്രിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് കശ്മീരിലെ പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വെടിയേറ്റതിനു പിന്നാലെ അദ്ദേഹത്തെ സ്‌കിം‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ത്യ വിരുദ്ധ പ്രസ്താവന നടത്തി കുപ്രസിദ്ധനായ വ്യക്തിയായിരുന്നു ബാബര്‍ ഖദ്രി.

You might also like

Comments are closed.