Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കേരളത്തിനും തമിഴ്നാടിനുമിടയിലെ ട്രെയിന്‍ സര്‍വീസ് പുനഃരാരംഭിക്കുന്നു

ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച കേരളത്തിനും തമിഴ്നാടിനുമിടയിലെ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു. ആദ്യഘട്ടമായി ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കും മംഗളുരുവിലേക്കും ദൈനംദിന സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങും.

ചെന്നൈ–തിരുവനന്തപുരം റൂട്ടില്‍ ഞായറാഴ്ച മുതലും ചെന്നൈ–മംഗളുരു റൂട്ടില്‍ തിങ്കളാഴ്ച മുതലുമാണ് സര്‍വീസ്. ചെന്നൈ–തിരുവന്തപുരം ട്രെയിന്‍ രാത്രി ഏഴേമുക്കാലിനും മംഗളുരു സ്പെഷ്യല്‍ രാത്രി പതിനൊന്നിനുമാണ് ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെടുക. ഇതോടെ കേരളത്തിലേക്കുള്ള യാത്രാ ദുരിതത്തിനു ഒരു പരിധി വരെ പരിഹാരമാകും.

You might also like

Comments are closed.