Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ഒമാനില്‍ ഇന്ന് 568 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു 

മസ്കറ്റ്: ഒമാനില്‍ ഇന്ന് 568 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു . രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 95,907 ആയി . 283 പേര്‍ക്ക് കൂടി രോഗം ഭേദമായി . പത്ത് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു .

ആകെ രോഗമുക്തരായവരുടെ എണ്ണം 86482 ആയി . 90. 4 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.  കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 885 ആയി. 512 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിൽ കഴിയുന്നത് . ഇതില്‍ 185 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

You might also like

Comments are closed.