മുംബൈ: നടി കങ്കണ റണാവത്തിന്റെ ബംഗ്ലാവിന്റെ ഒരു ഭാഗം പൊളിച്ചുനീക്കിയ സംഭവത്തില്‍ ബോംബെ ഹൈക്കോടതി കേസില്‍ അന്തിമവാദം കേള്‍ക്കുന്നത് വെള്ളിയാഴ്ച ആരംഭിക്കും. ങ്കണ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ കോടതി ശിവസേന വക്താവ് സജ്ഞയ് റാവത്തിനോട് വിശദീകരണം ആരാഞ്ഞു. ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്പ്പറേഷന് എച്ച് വാര്‍ഡ് ഓഫീസറോടും വിശദീകരണം നല്കാന് ജസ്റ്റിസ് എസ്.ജെ. കതാവാല്ല, ആര്.ഐ. ചഗ്ല എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് നിര്‍ദേശിച്ചു.
കങ്കണയെ ഭീഷണിപ്പെടുന്ന തരത്തില്‍ സജ്ഞയ് റാവത്ത് പ്രസംഗിക്കുന്നതിന്റെ വീഡിയോ കങ്കണയുടെ അഭിഭാഷകന് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി റാവത്തിനോട് വിശദീകരണം ചോദിച്ചിരിക്കുന്നത്.
അതേസമയം, രാജ്യസഭാംഗമായ സഞ്ജയ് റാവത്ത് സ്ഥലത്തില്ലാത്തതിനാല്‍ കോടതിയില്‍ വിശദീകരണം സമര്‍പ്പിക്കാന്‍ അല്പം കൂടി സമയം അനുവദിക്കണമെന്ന് റാവത്തിന്റെ അഭിഭാഷകന് കോടതിയോട് ആവശ്യപ്പെട്ടു. മുന്‍സിപ്പല്‍ കോര്പ്പറേഷന് പ്രതിനിധിയും വിശദീകരണത്തിന് സമയം ചോദിച്ചിട്ടുണ്ട്. വാദം കേള്‍ക്കുന്നത് വൈകിക്കാനാവില്ലെന്നും വിശദീകരണം ഉടന്‍ സമര്‍പ്പിക്കണമെന്നും കോടതി പ്രതികരിച്ചു.
Comments are closed.