Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കോവിഡ് വ്യാപനം; സൗദി ഏര്‍പ്പെടുത്തിയ വ്യോമയാന വിലക്കില്‍ നിന്ന് വന്ദേ ഭാരത് വിമാനങ്ങളെ ഒഴിവാക്കിയെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

റിയാദ്: കോവിഡ് വ്യാപനത്തെ തുടർന്ന് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ഏര്‍പ്പെടുത്തിയ വ്യോമയാന വിലക്കില്‍ നിന്ന് വന്ദേ ഭാരത് വിമാനങ്ങളെ ഒഴിവാക്കിയെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്.

സൗദിയില്‍ നിന്ന് പ്രവാസികളെ തിരികെ എത്തിക്കുന്നതിനുള്ള സര്‍വീസുകള്‍ പഴയ നിലയില്‍ തുടരും. എന്നാൽ ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് യാത്രക്കാരെ എത്തിക്കില്ലെന്നും സൗദിയിലേക്കുള്ള വിമാനം യാത്രക്കാരില്ലാതെയാണ് പറക്കുക എന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കി.

സൗദിക്കും ഇന്ത്യയ്ക്കും ഇടയിലെ ചാര്‍ട്ടേര്‍ഡ് അടക്കമുള്ള  മറ്റ് വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ബാധകമാണ്.

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്നലെയാണ് സൗദി അറേബ്യ ഇന്ത്യ അടക്കം  മൂന്ന് രാജ്യങ്ങളുമായുള്ള വ്യോമയാന ബന്ധം താത്കാലികമായി നിര്‍ത്തി വെച്ചിരുന്നത്.

You might also like

Comments are closed.