Times Kerala

പരിമിതികള്‍ മറികടന്ന് ലൈസന്‍സ് സ്വന്തമാക്കി നടന്‍ സൂരജ്..!

 
പരിമിതികള്‍ മറികടന്ന് ലൈസന്‍സ് സ്വന്തമാക്കി നടന്‍ സൂരജ്..!

ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചതിന്റെ സന്തോഷം പങ്കുവച്ച് നടനും മിമിക്രി താരവുമായി സൂരജ്. ഏറെ നാളുകളായുള്ള തന്റെ ഏറ്റവും വലിയ സ്വപ്‌നം സാക്ഷാത്ക്കരിച്ചതിന്റെ സന്തോഷത്തിലാണ് സൂരജ് ഇപ്പോള്‍. കാര്‍ വാങ്ങി ഡ്രൈവിംഗ് പഠിച്ചെങ്കിലും സൂരജിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല.

പൊക്കമില്ലായ്മയാണ് ലൈസന്‍സ് ലഭിക്കാന്‍ സൂരജിന് വിലങ്ങു തടിയായത്. 125 സെന്റിമീറ്റര്‍ ആണ് സൂരജിന്റെ ഉയരം. എന്നാല്‍ പരിമിതികള്‍ മറികടന്ന് ലൈസന്‌സ് സ്വന്തമാക്കിയിരിക്കുകയാണ് താരം. പെരിന്തല്‍മണ്ണ ആര്‍ടിഒ ഓഫീസില്‍ നിന്നുമാണ് സൂരജ് ലൈസന്‍സ് നേടിയത്. കാറില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഇതിനായി ഒരുക്കിയിരുന്നു. പെരിന്തല്‍മണ്ണ ആര്‍ടിഓ ബിനോയ് വര്‍ഗീസ് സൂരജിന് ഡ്രൈവിങ് ലൈസന്‍സ് കൈമാറി.

 

Related Topics

Share this story