Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

പുല്‍വാമ ഭീകരാക്രമണത്തില്‍ പോലും ഇത്രയും ജീവനുകൾ നഷ്ടമായിട്ടില്ല; ഭിവണ്ടി ദുരന്തത്തില്‍ ഉദ്ധവ് താക്കറെയ്‌ക്കെതിരെ വിമർശനവുമായി കങ്കണ

മുംബൈ: ഭിവണ്ടി കെട്ടിട ദുരന്തത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദവ് താക്കറെയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കങ്കണ റണൗട്ട്. പാകിസ്ഥാന്‍ സ്പോണ്‍സര്‍ ചെയ്ത പുല്‍വാമ ഭീകരാക്രമണത്തില്‍ പോലും ഭിവണ്ടിയില്‍ നഷ്ടമായ ജീവനുകളോളം നഷ്ടമായിട്ടില്ലെന്ന് കങ്കണ കുറ്റപ്പെടുത്തി.

മുംബൈയിലെ തൻറെ വീട് അനധികൃതമായി പൊളിക്കുന്നതിനുപകരം അവിടുള്ള കെട്ടിടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിൽ  ഈ ദുരന്തം ഒഴിവാക്കാമായിരുന്നു. മുംബൈയ്ക്ക് ഇനി എന്ത് സംഭവിക്കുമെന്ന് ദൈവത്തിന് മാത്രമേ അറിയാന്‍ സാധിക്കുകയുള്ളു എന്നും കങ്കണ ട്വിറ്ററിൽ കുറിച്ചു.

ഭിവണ്ടിയിലെ നാര്‍പോളി പട്ടേല്‍ കോംപൗണ്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് 41 പേരുടെ മരണത്തിനു കാരണമായ ദുരന്തം സംഭവിച്ചത്. ആളുകള്‍ ഗാഢനിദ്രയിലായിരിക്കെയാണ് അപകടം.

You might also like

Comments are closed.