മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ലഹരി മരുന്ന് വിവാദത്തിൽ മുന്‍ നിര താരങ്ങള്‍ കുരുക്കിലേക്ക്. കേസ് അന്വേഷിക്കുന്ന നാർക്കോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോ ദീപിക പദുകോൺ ഉൾപ്പെടെ നാല് താരങ്ങളെ ചോദ്യം ചെയ്യും. പ്രമുഖ ബോളിവുഡ് താരങ്ങളായ ദീപിക പദുകോൺ, ശ്രദ്ധ കപൂർ സാറ അലി ഖാന്‍ രാകുൽ പ്രീത് സിംഗ് എന്നിവരുടെ പേരുകളാണ് ലഹരി മരുന്ന് വിവാദത്തിൽ ഉയർന്നു വന്നത്.വര്‍ക്ക് നാലു പേര്‍ക്കും നാർക്കോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോ സമൻസ് അയച്ചിരിക്കുകയാണ്.സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സുശാന്തിന്‍റെ കാമുകി റിയാ ചക്രബർത്തി ഉൾപ്പെടെയുള്ളവരെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. റിയയുടെ വാട്സ് ആപ്പ് ചാറ്റുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് ബോളിവുഡിലെ എ ലിസ്റ്റ് താരങ്ങളിലേക്ക് അന്വേഷണം എത്തിച്ചത്.
ലഹരി മരുന്ന് കേസ്: ദീപിക പദുകോണ്‍ അടക്കം 4 നടിമാര്‍ക്ക് സമന്‍സ്
You might also like
Comments are closed.