കോട്ടയം: ഒരു രാത്രിയിൽ ഒരു മണിക്കൂറിനിടെ മൂന്നു പൊലീസ് സ്റ്റേഷനുകൾക്ക് നേരെ കല്ലേറ് നടത്തിയ സംഭവത്തിൽ രണ്ടംഗ സംഘത്തിലെ ഒരാൾ പിടിയിലായി. കോട്ടയം ജില്ലയിലെ ചങ്ങനാശേരിക്കു സമീപപ്രദേശങ്ങളിലുള്ള പൊലീസ് സ്റ്റേഷനുകൾക്കുനേരെയാണ് കല്ലേറുണ്ടായത്. വാലടി സ്വദേശിയായ സൂരജിനെ(20)യാണ് കൈനടി പൊലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിയായ ശ്യാം എന്നയാൾ ഒളിവിലാണ്. ഇയാൾക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.കഴിഞ്ഞ ദിവസമാണ് ബൈക്കിലെത്തി സൂരജും ശ്യാമും പൊലീസ് സ്റ്റേഷനുകൾക്കുനേരെ കല്ലെറിഞ്ഞത്. കറുകച്ചാൽ, ചങ്ങനാശേരി, കൈനടി പൊലീസ് സ്റ്റേഷനുകൾക്കുനേരെയാണ് കല്ലെറിഞ്ഞത്.
You might also like
Comments are closed.