Times Kerala

തെലങ്കാനയില്‍ ഏറ്റുമുട്ടല്‍; രണ്ട് സ്ത്രീകള്‍ അടക്കം മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു

 
തെലങ്കാനയില്‍ ഏറ്റുമുട്ടല്‍; രണ്ട് സ്ത്രീകള്‍ അടക്കം മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു

ഹൈദരാബാദ്: തെലങ്കാനയിലെ ചെന്നപുരം വനത്തില്‍ ബുധനാഴ്ച വൈകിട്ടുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സ്ത്രീകള്‍ അടക്കം മൂന്നു മാവോയിസ്റ്റുകളെ വധിച്ചു. ഇവരില്‍ നിന്ന് ഒരു 8 എം.എം റൈഫിള്‍, പിസ്റ്റള്‍, സ്‌ഫോടക വസ്തുക്കള്‍ തുടങ്ങിയവ പിടിച്ചെടുത്തു.ബുധനാഴ്ച പുലര്‍ച്ചെ പല്‍വാന്‍ച റിസര്‍വ് വനത്തില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നൂ. മാവോയിസ്റ്റുകള്‍ കടന്നുകളഞ്ഞുവെങ്കിലും ഇവര്‍ ഉപയോഗിച്ചിരുന്ന എസ്എസ്ബിഎല്‍ റൈഫിള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ റീചാര്‍ജ് ചെയ്യുന്നതിനുള്ള സോളാര്‍ പ്ലേറ്റ് എന്നിവയും കണ്ടെടുത്തിരുന്നു.ഇതോടെ സംസ്ഥാനത്ത് ഈ മാസം ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്ന മാവോയിസ്റ്റുകളുടെ എണ്ണം എട്ടായി.സെപ്തംബര്‍ 21നും 27നുമിടയില്‍ വലിയ അക്രമത്തിന് പദ്ധതി തയ്യാറാക്കി മാവോയിസ്റ്റുകള്‍ ഛത്തീസ്ഗഢ് അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നതായി വിശ്വസനീയ കേന്ദ്രത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.അതിര്‍ത്തിയില്‍ ഉടനീളം ഈ ആഴ്ച പരിശോധന നടക്കുമെന്ന് എസ്.പി സുനില്‍ ദത്ത് അറിയിച്ചു.സുക്മ, ബിജാപൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്ന വലിയ സംഘം മാവോയിസ്റ്റുകള്‍ തെലങ്കാനയിലേക്ക് കടക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

Related Topics

Share this story