Times Kerala

തൃശ്ശൂരിൽ യുവതി വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

 
തൃശ്ശൂരിൽ യുവതി വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

തൃശൂർ: മാളയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ. പുത്തൻചിറ കടമ്പോട്ട് സുബൈറിന്‍റെ മകൾ റഹ്മത്ത് (30) നെയാണ് പിണ്ടാണിയിലെ വാടക വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട ഭർത്താവ് വടക്കേേകര പുതുമന വീട്ടിൽ ഷഹൻസാദിനെ (45) വടക്കേകര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് ഇയാളെ ചോദ്യം ചെയ്യുകയാണ്..ബുധനാഴ്ച രാത്രിയിൽ കുടുംബത്തോടൊപ്പം ഉറങ്ങാൻ കിടന്ന ശേഷം പുലർച്ചെ മക്കളായ ശറഫുദ്ദീൻ (9), ഹയാൻ (3) എന്നിവരെയും കൂട്ടി ഷഹൻസാദ് പറവൂർ വടക്കേകരയിലെ വീട്ടിലെത്തിയിരുന്നു. എന്നാൽ, കൂടെ ഭാര്യ റഹ്മത്ത് ഇല്ലാത്തതിനാൽ പിതാവ് സലീം പുത്തൻചിറയിലെ ബന്ധുക്കളെ വിളിച്ചന്വേഷിക്കുകയായിരുന്നു.തുടർന്നുള്ള നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മാള സി.ഐ സജിൻ ശശിയുടെ നേതൃത്വത്തിൽ പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു.

Related Topics

Share this story