Times Kerala

മുൻ എംഎല്‍എ ജോസഫ് എം പുതുശേരി കോണ്‍ഗ്രസ് എം പാര്‍ട്ടി വിട്ടു

 
മുൻ എംഎല്‍എ ജോസഫ് എം പുതുശേരി  കോണ്‍ഗ്രസ് എം പാര്‍ട്ടി വിട്ടു

കോട്ടയം: മുൻ എംഎല്‍എ ജോസഫ് എം പുതുശേരി ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് എം വിട്ടു.ജോസ് കെ മാണി പക്ഷം ഇടത് മുന്നണിയിലേക്ക് ചേക്കറുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. പി ജെ ജോസഫ് നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസിന്‍റെ ഭാഗമാകാനാണ് ജോസഫ് എം പുതുശേരിയുടെ നീക്കം. പാര്‍ട്ടി യുഡിഎഫ് വിട്ടസമയത്ത് കടുത്ത അതൃപ്തി യോഗങ്ങളില്‍ പുതുശേരി അറിയിച്ചിരുന്നു. ജോസ് പക്ഷത്തെ തിരികെ യുഡിഎഫിലെത്തിക്കാൻ ചില മധ്യസ്ഥശ്രമങ്ങളും പുതുശേരി നടത്തിയിരുന്നു. പക്ഷേ പുതുശേരിയുടേയും കൂട്ടരുടേയും അഭിപ്രായം കണക്കിലെടുക്കാതെ ജോസ് പക്ഷം ഇടത് മുന്നണി പ്രവേശന നീക്കങ്ങള്‍ ശക്തമാക്കിയതോടെയാണ് പാര്‍ട്ടി വിടാൻ അദ്ദേഹം തീരുമാനിച്ചത്

Related Topics

Share this story