Times Kerala

‘തോറ്റാലും അധികാരം കൈമാറില്ല’ സൂചന നൽകി ഡോണള്‍ഡ് ട്രംപ്

 
‘തോറ്റാലും അധികാരം കൈമാറില്ല’ സൂചന നൽകി ഡോണള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ തോറ്റാല്‍ സുഗമമായ അധികാര കൈമാറ്റമുണ്ടാകില്ലെന്ന സൂചന നല്‍കി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ട്രംപ് ഇത്തരത്തിൽ ഒരു സൂചന നൽകിയത്. കൊവിഡ് കാലത്ത് മെയില്‍ ബാലറ്റുകള്‍ കൂടുതല്‍ ഉപയോഗിക്കപ്പെടാമെന്നും ഇത് സുതാര്യമല്ലെന്നും പറഞ്ഞ ട്രംപ്, എന്താണ് നടക്കുക എന്ന് കാത്തിരുന്ന് കാണാമെന്നും മാധ്യമങ്ങളോട് പറഞ്ഞു.

Related Topics

Share this story