Times Kerala

അഭിജിത്തിന്റേത് രോഗം പടർത്താനുള്ള ശ്രമം, പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്നും പഞ്ചായത്ത് പ്രസിഡന്റ്

 
അഭിജിത്തിന്റേത് രോഗം പടർത്താനുള്ള ശ്രമം, പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്നും പഞ്ചായത്ത് പ്രസിഡന്റ്

തിരുവനന്തപുരം: കോവിഡ് സ്ഥിരീകരിച്ച കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിനെതിരായ ആരോപണത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാൽ നായർ. അഭിജിത്തിന് രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. എന്നിട്ടും തിരുവനന്തപുരത്ത് ടെസ്റ്റ് നടത്താതെ രോഗം മനപൂർവം മറച്ചുവയ്ക്കാൻ ശ്രമിക്കുകയായിരുന്നു. രോഗം കൂടുതൽ പേരിലേക്ക് പകർത്താനുള്ള ശ്രമമായിരുന്നുവെന്ന് സംശയിക്കുന്നതായും പ്രസിഡന്റ് പറഞ്ഞു. വ്യാജ പേരിലെ പരിശോധനക്കെതിരെ നടപടിയെടുക്കണമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ആവശ്യപ്പെട്ടു.

Related Topics

Share this story