Times Kerala

വാക്കറുമായി റോഡിലേക്ക് ഉരുണ്ടു നീങ്ങുന്ന കുഞ്ഞു , രക്ഷകനായി ബൈക്ക് യാത്രികൻ; വീഡിയോ വൈറൽ

 
വാക്കറുമായി റോഡിലേക്ക് ഉരുണ്ടു നീങ്ങുന്ന കുഞ്ഞു , രക്ഷകനായി ബൈക്ക് യാത്രികൻ; വീഡിയോ വൈറൽ

കൊളംബിയ: കൊളംബിയയിലെ ഫ്ലോറൻസിയയിൽ വാക്കറുമായി റോഡിലേക്ക് ഉരുണ്ടു നീങ്ങിയ കുഞ്ഞിനെ സാഹസികമായി രക്ഷിക്കുന്ന ബൈക്ക് യാത്രികന്റെ വീഡിയോ വൈറലാകുന്നു.. റോഡിലേക്ക് വാക്കറില്‍ വന്ന കുഞ്ഞിനെ ബൈക്ക് ഉപേക്ഷിച്ച് യാത്രക്കാരൻ ഓടിപ്പോയി വാരിയെടുക്കുകയായിരുന്നു.റോഡ് മുറിച്ച് കടന്ന് ചരിഞ്ഞ പ്രദേശത്തേക്ക് അത് ഉരുണ്ട് ഇറങ്ങുകയായിരുന്നു .ഈ സമയത്ത്‌ ബൈക്ക് യാത്രക്കാരൻ ബൈക്ക് നിര്‍ത്താൻ പോലും സമയം പാഴാക്കാതെ കുട്ടിയുടെ പിറകെ ഓടി വാക്കറിനെ പിടിച്ചു നിര്‍ത്തുകയായിരുന്നു. പിന്നാലെ കുഞ്ഞിനെ വാരിയെടുത്ത് മാറോടണയ്കുകയായിരുന്നു ഈ സമയത്തിനുളളില്‍ വാക്കറിന് പിന്നാലെഒരു സ്ത്രീ ഓടി എത്തുകയും യുവാവ് കുഞ്ഞിനെ യുവതിക് കൈമാറുന്നതും ദൃശ്യങ്ങളിൾ വ്യക്തമാണ്.

Related Topics

Share this story