Times Kerala

ലഹരിമരുന്ന് കേസില്‍ എന്തു കൊണ്ടാണ് നടി കങ്കണ റണാവത്തിനെ ചോദ്യം ചെയ്യാത്തത്…;നടിയും കോണ്‍ഗ്രസ് നേതാവുമായ നഗ്മ.!

 
ലഹരിമരുന്ന് കേസില്‍ എന്തു കൊണ്ടാണ് നടി കങ്കണ റണാവത്തിനെ ചോദ്യം ചെയ്യാത്തത്…;നടിയും കോണ്‍ഗ്രസ് നേതാവുമായ നഗ്മ.!

ലഹരിമരുന്ന് കേസില്‍ മുന്‍നിര ബോളിവുഡ് താരങ്ങളെ ചോദ്യം ചെയ്യാനിരിക്കെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയെ വിമര്‍ശിച്ച് നടിയും കോണ്‍ഗ്രസ് നേതാവുമായ നഗ്മ. വാട്സ് ആപ്പ് ചാറ്റുകളുടെ പേരില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്ന എന്‍സിബി എന്തു കൊണ്ടാണ് നടി കങ്കണ റണാവത്തിനെ ചോദ്യം ചെയ്യാത്തതെന്ന് നഗ്മ ചോദിക്കുന്നത്. ലഹരി ഉപയോഗിക്കാറുണ്ടെന്ന് കങ്കണ തന്നെ പറയുന്ന പഴയ വീഡിയോ പുറത്ത് വന്നത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ഇപ്പോഴത്തെ നടപടി നടിമാരെ സമൂഹത്തില്‍ അപമാനിക്കുന്നതാണെന്നും നന്മ പറഞ്ഞു.

നടിമാരായ ദീപികാ പാദുകോണ്‍, ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍, രാകുല്‍ പ്രീത് സിംഗ് ഫാഷന്‍ ഡിസൈനര്‍ സിമോന്‍ കമ്പട്ട എന്നിവരെയാണ് വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുന്നത്. ദീപിക പദുകോണിനോട് നാളെയും, ശ്രദ്ധ കപൂര്‍, സാറാ അലിഖാന്‍ എന്നിവരോട് ശനിയാഴ്ചയും ഹാജരാകാനാണ് നോട്ടീസ്.

Related Topics

Share this story