Times Kerala

500രുപ മോഷ്ടിച്ചെന്ന് സംശയം, 14കാരനെ സു​ഹൃ​ത്തി​ന്‍റെ അ​മ്മ തല്ലിക്കൊന്നു

 
500രുപ മോഷ്ടിച്ചെന്ന് സംശയം, 14കാരനെ സു​ഹൃ​ത്തി​ന്‍റെ അ​മ്മ തല്ലിക്കൊന്നു

ഭൂ​വ​നേ​ശ്വ​ർ: പ​ണം മോ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പി​ച്ച് 14 വയസുകാരനായ വിദ്യാർത്ഥിയെ സു​ഹൃ​ത്തി​ന്‍റെ അ​മ്മ തല്ലി കൊ​ല​പ്പെ​ടു​ത്തി. ഒ​ഡീ​ഷ​യി​ലെ മ​യൂ​ര്‍​ബ​ഞ്ചി​ലാ​ണ് ഞെട്ടിക്കുന്ന സം​ഭ​വം.ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ രാ​ജ​ന്‍ ബെ​ഹ്‌​റ ആ​ണ് മ​രി​ച്ച​ത്. മ​ര്‍​ദ്ദ​ന​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി വീ​ട്ടി​ല്‍ മ​ട​ങ്ങി​യെ​ത്തി​യെ​ങ്കി​ലും അല്പസമയത്തിനുള്ളിൽ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

രാ​ജ​ന്‍ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ല്‍ പോയ ദിവസം വീട്ടിൽ നിന്നും 500 രൂപ കാണാതായെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കാൻ രാ​ജ​നെ സുഹൃത്തിന്റെ അമ്മ വീ​ട്ടി​ലേ​ക്ക് വി​ളി​പ്പി​ച്ചു.കുപിതയായ സ്ത്രീ ​രാ​ജ​നെ വ​ടി​കൊ​ണ്ട് മ​ര്‍​ദ്ദി​ച്ചു. എന്നാണു ഗ്രാമവാസികൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.സംഭവത്തിൽ സ്ത്രീയെ അ​റ​സ്റ്റ് ചെ​യ്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

Related Topics

Share this story