Times Kerala

വരണ്ട ചര്‍മത്തിന് പരിഹാരമാര്‍ഗങ്ങള്‍

 
വരണ്ട ചര്‍മത്തിന് പരിഹാരമാര്‍ഗങ്ങള്‍

വേനലില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ മാത്രമല്ല, ചര്‍മപ്രശ്‌നങ്ങളും സാധാരണം. വേനലിലെ ചൂടും പൊടിയും മാത്രമല്ല, ചര്‍മം വരളുന്നതും ഒരു പ്രധാന പ്രശ്‌നം തന്നെ. വേനലിലെ വരണ്ട ചര്‍മത്തിനുള്ള ചില പരിഹാരമാര്‍ഗങ്ങള്‍ അറിയൂ.

കുളി കഴിഞ്ഞ ഉടനെ മോയിസ്ചറൈസര്‍ പുരട്ടുക. ഇത് വരണ്ട ചര്‍മം ഒഴിവാക്കാന്‍ ഒരു പരിധി വരെ സഹായിക്കും. എണ്ണമയം അധികമില്ലാത്ത മോയിസ്ചറൈസര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ചൂടുള്ളപ്പോള്‍ എസിയും ഫാനുമെല്ലാം ഉപയോഗിണ്ടേത് അത്യാവശ്യം തന്നെ. എന്നാല്‍ ഇവ ചര്‍മം കൂടുതല്‍ വരണ്ടതാക്കുകയാണ് ചെയ്യുക. ഇതുകൊണ്ടു തന്നെ ഇവ ഉപയോഗിക്കുമ്പോള്‍ ഇക്കാര്യവും മനസിലാക്കണം.

വേനലില്‍ പൊടിയും വിയര്‍പ്പും കാരണം ചര്‍മത്തില്‍ അഴുക്കുണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഇതിനുള്ള പരിഹാരമാണ് മുഖത്ത് ആവി പിടിക്കുന്നത്. ആവി പിടിച്ച ശേഷം മുഖം സ്‌ക്രബ് ചെയ്യണം. ഇതിന് ഓട്‌സ് പൊടി, ബദാം തുടങ്ങിയ പ്രകൃതിദത്ത മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്.

വേനല്‍ക്കാലത്ത് പഴങ്ങള്‍ കൊണ്ടുള്ള ഫേഷ്യലും ഫേസ് മാസ്‌കും ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്. വാങ്ങുന്നവയിലെ രാസവസ്തുക്കള്‍ ചിലപ്പോള് ചര്‍മം കൂടുതല്‍ വരണ്ടതാക്കാന്‍ ഇട വരുത്തും. ധാരാളം വെള്ളം കുടിക്കുക. ഇത് വരണ്ട ചര്‍മം ഒഴിവാക്കാനുള്ള ഒരു പ്രധാന വഴിയാണ്. പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീം പുരട്ടാനും മറക്കരുത്.

Related Topics

Share this story