തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനെ പരിഹസിച്ച് വൈദ്യുത മന്ത്രി എം എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അഭിജിത്ത് വ്യാജമേൽവിലാസവും പേരുമാണ് കൊവിഡ് പരിശോധനക്കായി ഉപയോഗിച്ചത് എന്ന് ചൂണ്ടിക്കാട്ടി പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇക്കാര്യം വിവാദമായ പശ്ചാത്തലത്തിലാണ് എം എം മണിയുടെ കുറിപ്പ്. കൊവിഡ് സ്‌പ്രെഡിംഗ് യൂണിയൻ എന്ന ഹാഷ്ടാഗും അദ്ദേഹം നൽകിയിട്ടുണ്ട്.
കുറിപ്പ് താഴെ:
ചായകുടിച്ചാൽ കാശ്
‘അണ്ണൻ തരും’
കോവിഡ് ടെസ്റ്റ് നടത്തിയാൽ
പേരും മേൽവിലാസവും
‘വേറെ അണ്ണന്റെ തരും’
#KovidSpreadingUnion
Comments are closed.