Times Kerala

രേഖകളില്ലാതെ ഇന്ത്യയിൽ കടന്ന നൈജീരിയൻ സ്വദേശികൾ പിടിയിൽ

 
രേഖകളില്ലാതെ ഇന്ത്യയിൽ കടന്ന നൈജീരിയൻ സ്വദേശികൾ പിടിയിൽ

ഗുവഹത്തി: അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച നൈജീരിയൻ സ്വദേശികളെന്ന് സംശയിക്കുന്ന മൂന്നുപേരെ അസം പൊലീസ് കസ്റ്റഡിയിലെടുത്തു. നാംഡി ബെർണാഡ് നവാലി, പ്രിൻസ് പോൾ, ഈസ് കോളിൻസ് എന്നിവരാണ് പൊലീസ് പിടിയിലായത്. മൂവരും ബംഗ്ലാദേശിൽ നിന്ന് ത്രിപുര വഴിയാണ് ഇന്ത്യയിലേക്ക് കടന്നത് ഇന്നലെ ചുരൈബാരി ചെക്ക് പോയിന്‍റിൽ നടന്ന പൊലീസ് പരിശോധനയിൽ ആണ് മൂവരും പിടിയിലായത്.

Related Topics

Share this story