Times Kerala

മോഷ്ടിച്ച വാഹനത്തിലെത്തി സ്ത്രീകളുടെ ബാഗ് തട്ടിയെടുക്കും, യുവാവിനെ നാട്ടുകാർ പിടികൂടി

 
മോഷ്ടിച്ച വാഹനത്തിലെത്തി സ്ത്രീകളുടെ ബാഗ് തട്ടിയെടുക്കും, യുവാവിനെ നാട്ടുകാർ പിടികൂടി

കോഴിക്കോട്: കുന്നമംഗലം കൊടുവള്ളി മേഖലയില്‍ ബൈക്കില്‍ സഞ്ചരിച്ച് സ്ത്രീകളുടെ ബാഗ് തട്ടിപ്പറിക്കുന്ന യുവാവ് അറസ്റ്റില്‍. പതിമംഗലം സ്വദേശി അബ്ദുല്‍ ജബ്ബാറാണ് അറസ്റ്റിലായത്. ഇയാളെ നാട്ടുകാര്‍ പിടികൂടി കൊടുവള്ളി പൊലീസിന് കൈമാക്കുകയായിരുന്നു. അബ്ദുൽ ജബ്ബാർ അറസ്റ്റിലായതോടെ അഞ്ചിടങ്ങളിലെ സമാന കവര്‍ച്ചയ്ക്ക് തുമ്പുണ്ടായതായി പോലീസ് അറിയിച്ചു.മോഷ്ടിച്ച വാഹനത്തിന്റെ നമ്പരുള്‍പ്പെടെ മാറ്റിയാണ് പ്രതി മോഷണം നടത്തിയിരുന്നത്.അമിത വേഗതയില്‍ സാഹസികമായി വാഹനമോടിക്കാനുള്ള ശേഷിയാണ് ജബ്ബാറിനെ പലപ്പോഴും രക്ഷപ്പെടുത്തിയത്. അടുത്തടുത്ത ദിവസങ്ങളിലാണ് കാരന്തൂരിലും, കൊടുവള്ളിയിലും സമാന രീതിയില്‍ ജബ്ബാര്‍ ബാഗ് തട്ടിയെടുത്തത്.

Related Topics

Share this story