Times Kerala

ലോകത്തിലെ ഏറ്റവും ആദ്യത്തെ ‘ ഇമോജി ‘ ഏതെന്നറിയാമോ?

 

നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഇമോജികളും സ്‌മൈലികളും ഉണ്ടായിരുന്നത്രേ. ഇതിനുള്ള തെളിവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരുകൂട്ടം പുരാവസ്തുഗവേഷകര്‍.തുര്‍ക്കിയില്‍ നിന്നും ഇറ്റലിയില്‍ നിന്നുമുള്ള പുരാവസ്തുഗവേഷകരുടെ സംഘത്തിനാണ് ലോകത്തിലെ ഏറ്റവും പഴക്കമുള്ള സ്‌മൈലി ഇമോജി തടഞ്ഞത്. തുര്‍ക്കിയിലെ പുരാതന നഗരമായ കര്‍കാമിസില്‍ നിന്നാണ് ഈ അടത്ഭുതപ്പെടുത്തുന്ന തെളിവ് ഇവരുടെ കൈയ്യില്‍ കിട്ടിയത്. ഗവേഷണങ്ങളുടെ ഭാഗമായുള്ള ഖനനത്തിനിടയിലാണ് അപ്രതീക്ഷിതമായ ഈ വഴിത്തിരിവ്.1700 ബി.സിയിലുള്ള സര്‍ബ്ബത്ത് ഭരണിയിലാണ് ഇമോജി കലാവിരുത് ഉള്ളത്. സ്‌മൈലി ഇമോജി പോലെ തോന്നിക്കുന്ന ഈ വര ഏറ്റവും പഴക്കമുള്ള ഇമോജിയായി കണക്കാക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ലോക ഇമോജി ദിനമായ ജൂലൈ 17നോട് അടുത്ത ദിവസമാണ് ഈ ഇമോജി കണ്ടെത്തിയതെന്ന പ്രത്യേകതയുമുണ്ട്.

Related Topics

Share this story