Times Kerala

ഈ ഭക്ഷണങ്ങള്‍ പല്ലുകളെ നശിപ്പിക്കും

 
ഈ ഭക്ഷണങ്ങള്‍ പല്ലുകളെ നശിപ്പിക്കും

ആരോഗ്യമുള്ള പല്ലലുകളാണ് മനുഷ്യന്റെ സൗന്ദര്യത്തിനും ആരോഗ്യത്തിനും നല്ലത് എന്ന് പറയേണ്ടതില്ലല്ലോ. പല്ലിന്റെ ശുചിത്വം ഏറെ പ്രധാനപ്പെട്ടതാണ്. ഇല്ലെങ്കില്‍ പല്ല് കേട്്, മോണവീക്കം, മഞ്ഞ നിറം എന്നിവയ്ക്ക് കാരണമാവുന്നു. പല്ലിന്റെ വൃത്തി മാത്രമല്ല് ഭക്ഷണ കാര്യത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. ചില ഭക്ഷണങ്ങള്‍ പല്ലിന്റെ ആരോഗ്യം നശിപ്പപിക്കുന്നതാണ്.

മദ്യപാനം പല്ല് നശിപ്പിക്കുന്നതില്‍ പ്രധാന വില്ലനാണ്. മദ്യത്തില്‍ ജലാംശം കുറവായതിനാല്‍ ഉമിനീരിന്റെ അളവ് കുറയുകയും പല്ലുകള്‍ കേടാവുകയും ചെയ്യുന്നു. മധുരമുളള മിഠായി ധാരാളം കഴിക്കുന്നതും പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും ഒപ്പം ദന്തക്ഷയം ഉണ്ടാക്കുകയും ചെയ്യും. സോഡ പല്ലുകള്‍ക്ക് നല്ലതല്ല, ദന്തക്ഷയം ഉണ്ടാക്കുകയും ചെയ്യും. കോഫിയിലെ ടാനിക് ആസിഡ്, കോഫിയില്‍ അടങ്ങിയിരിക്കുന്ന കാഫീന്‍ കൂടാതെ ചില ചായപൊടിയും പല്ലുകളിലെ ഇനാമലിനെ നശിപ്പിക്കുകയും. ഒപ്പം പല്ലുകളിലെ നിറം കെടുത്തുകയും ചെയ്യും.

വൈനിലെ ആസിഡ് പല്ലുകളിലെ ഇനാമലിനെ ബാധിക്കുകയും പല്ലുകളുടെ നിറം കെടുത്തുകയും ചെയ്യും. നാരങ്ങ, ഓറഞ്ച്, മുന്തിരി എന്നിവയില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് പല്ലുകളിലെ ഇനാമലിനെ നശിപ്പിക്കുകയും പല്ലുകള്‍ കേട് വരാന്‍ വഴിയൊരുക്കുകയും ചെയ്യും. ആസിഡ് അടങ്ങിയിരിക്കുന്ന എല്ലാ ഭക്ഷണപദാര്‍ത്ഥങ്ങളും പല്ലുകളുടെ ആരോഗ്യം നിശിപ്പിക്കും. ചോക്ലേറ്റ് എന്നിവയുടെ അമിത ഉപയോഗവും കുറക്കണം. ചോക്ലേറ്റിലെ ആസിഡിന്റെ അംശം പല്ലിനെ ദ്രവിപ്പിക്കുന്നു

Related Topics

Share this story