Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ഭീവണ്ടിയിൽ കെട്ടിടം തകര്‍ന്നുണ്ടായ അപകടം; മരണം 41 ആയി; നാലാം ദിവസവും തെരച്ചില്‍ തുടരുന്നു

മും​ബൈ: മഹാരാഷ്​ട്രയിലെ ഭീ​വ​ണ്ടി​യി​ല്‍ ബഹുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി ഉയര്‍ന്നു . പ്രായപൂര്‍ത്തിയാകാത്ത 15 കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു . ബുധനാഴ്ച 13 പേരുടെ മൃതദേഹങ്ങളാണ് ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത് .

തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ 25 പേരെ രക്ഷപ്പെടുത്തിയിരുന്നു. ഗുരുതര പരിക്കേറ്റവര്‍ കാല്‍വ ജെ.ജെ. ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടുതല്‍ പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം നാലാം ദിവസവും പുരോഗമിക്കുകയാണ്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.

You might also like

Comments are closed.