Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ആന്ധ്രാപ്രദേശില്‍ 7,228 പേര്‍ക്കു കോവിഡ്;കര്‍ണാടകയില്‍ 6,997 പേർക്ക് കൂടി രോഗം

വിശാഖപട്ടണം : ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 7,228 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു . സംസ്ഥാനത്ത് ഇന്നലെ 8,291 പേര്‍ രോഗമുക്തി നേടി . 45 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധയെ തുടർന്ന് മരിച്ചത് . ഇതുവരെ 6,46,530 പേര്‍ക്കാണ് ആന്ധ്രാപ്രദേശില്‍ കോവിഡ് സ്ഥിരീകരിച്ചത് .  ഇതില്‍ 5,70,667 പേര്‍ രോഗമുക്തി നേടി . 70,357 സജീവ കേസുകളുണ്ടെന്നും 5,506 പേര്‍ കോവിഡ്മൂലം മരിച്ചുവെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു .

അതേസമയം , കര്‍ണാടകയില്‍ 6,997 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും 38 പേര്‍ മരിച്ചതായും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു . 5,40,847 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത് . ഇതില്‍ 94,652 സജീവ കേസുകളുണ്ട് . 4,37,910 പേര്‍ ഇതിനോടകം രോഗമുക്തി നേടി . ഇതുവരെ 8,266 പേരാണ് കര്‍ണാടകയില്‍ കോവിഡ് ബാധയെ തുടർന്ന് മരണമടഞ്ഞത് .

You might also like

Comments are closed.