Times Kerala

ആമസോണിന്റെ പതിപ്പ് ഇനി മലയാളത്തിലും

 
ആമസോണിന്റെ പതിപ്പ് ഇനി മലയാളത്തിലും

ന്യൂഡൽഹി: സോഷ്യൽ മീഡിയയിലെ നമ്പർ വൺ ഷോപ്പിംങ് സൈറ്റുകളിൽ ഒന്നായ ആമസോൺ ഇനി മലയാളത്തിലും. രാജ്യത്ത് വേര് ഉറപ്പിക്കുന്നതിന്റെ ഭാഗമായി മലയാളം അടക്കമുള്ള ദക്ഷിണേന്ത്യൻ ഭാഷകളിൽ സേവനം നൽകുന്നതിനാണ് ഇപ്പോൾ ആമസോൺ ഒരുങ്ങുന്നത്.

ഇംഗ്ലിഷ് സംസാരിക്കാത്ത രാജ്യത്തെ 80 ശതമാനത്തോളം വരുന്ന ജനതയെ ലക്ഷ്യമിട്ടാണ് ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദിയിലും സേവനങ്ങൾ ലഭ്യമാക്കുന്നതെന്ന് ആമസോൺ ഇന്ത്യ വ്യക്തമാക്കി. മലയാളം, തമിഴ്, കന്നഡ, തെലുഗു എന്നീ ദക്ഷിണേന്ത്യൻ ഭാഷകളിലാണ് ആമസോൺ ഇന്ത്യയുടെ വെബ് സൈറ്റും മൊബൈൽ ആപ്പുകളും ലഭ്യമാവുക.

Related Topics

Share this story