Times Kerala

പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരളത്തിന്റെ സ്യൂട്ട് സുപ്രീം കോടതി നാളെ പരിഗണിക്കും

 
പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരളത്തിന്റെ സ്യൂട്ട് സുപ്രീം കോടതി നാളെ പരിഗണിക്കും

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് കേരളം ഫയല്‍ ചെയ്ത സ്യൂട്ട് സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും.2020 ജനുവരി 13-നാണ് കേരളം പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ സ്യൂട്ട് ഹര്‍ജി ഫയല്‍ ചെയ്തത്.ജസ്റ്റിസ് ഹൃഷികേശ് റോയ് ചേംബറിലാണ് സ്യൂട്ട് ഹര്‍ജി പരിഗണിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് അയച്ച ചേംബര്‍ സമന്‍സിന്റെ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് സ്യൂട്ട് നാളെ കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്.

Related Topics

Share this story