Times Kerala

തിരുനക്കര മഹാദേവക്ഷേത്രത്തിനു സമീപം ബാർ ഹോട്ടൽ:നീക്കത്തിനെതിരെ പ്രതിഷേധം

 
തിരുനക്കര മഹാദേവക്ഷേത്രത്തിനു സമീപം ബാർ ഹോട്ടൽ:നീക്കത്തിനെതിരെ പ്രതിഷേധം

കോട്ടയം: ചട്ടങ്ങൾ ലംഘിച്ച് തിരുനക്കര മഹാദേവക്ഷേത്രത്തിനു സമീപം ബാർ പ്രവർത്തിപ്പിക്കുന്നതിനുള്ള നീക്കത്തിനെതിരെ ഭക്തർ രംഗത്ത്. ഹൈന്ദവ സംഘടനകളുടെ പിൻതുണയോടെയാണ് ഐശ്വര്യ റസിഡൻസി എന്ന ഹോട്ടൽ ബാറാക്കി മാറ്റാനുള്ള നീക്കം നടക്കുന്നത്. ക്ഷേത്രവും ആശുപത്രിയും നൂറു മീറ്ററിൽ താഴെയുള്ള സാഹചര്യത്തിൽ ബാറിനു അനുവാദം നൽകരുതെന്ന് വിശദമായി എഴുതി തയ്യാറാക്കിയ പരാതിയിൽ ആവശ്യപ്പെടുന്നു. പൊതു  പ്രവർത്തകനായ എ.കെ ശ്രീകുമാര്‍ എക്സൈസ് കമ്മിഷണർക്ക് പരാതി നൽകിയത്.

തിരുനക്കര മഹാദേവക്ഷേത്രത്തിനു സമീപത്ത് ഭാരത് ആശുപത്രിയ്ക്കു മുൻവശത്തായി ബാർ ഹോട്ടൽ പ്രവർത്തനം ആരംഭിക്കുന്നതു സംബന്ധിച്ച് വിവിധ ഹൈന്ദവ സംഘടന പ്രതിനിധികളുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ, ഹിന്ദുവിന്റെ ഉടമസ്ഥതയിൽ ഉള്ള സ്ഥാപനമാണെന്നും, ഹോട്ടലിനു ബാർ ലൈസൻസ് ലഭിക്കട്ടെ എന്നുള്ള നിലപാടാണ് ഹൈന്ദവ സംഘടനയുടെ കോട്ടയത്തെ പ്രമുഖ ഭാരവാഹി സ്വീകരിച്ചത്. എന്തായാലും സംഭവം വലിയ വിവാദങ്ങൾക്കാണ് തിരി കൊളുത്തിയിരിക്കുന്നത്.

Related Topics

Share this story